സ്വമേധയാ വെളിപ്പെടുത്തല്
01 ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കർത്തവ്യങ്ങളും
| ക്രമനമ്പർ | ഉദ്യോഗസ്ഥൻ / ജീവനക്കാരൻ | കർത്തവ്യങ്ങൾ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | G.O. (MS) No. 218/2013/LSGD(EPA) തീയതി 10/6/2013, G.O. (MS) No. 147/2018/LSGD(EPA) തീയതി 05/10/2018 എന്നീ നമ്പർ ഉത്തരവുകൾ പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും |
| 3 | ജൂനിയർ സൂപ്രണ്ട് | LSGD തീയതി 2/7/2009 ലെ 123/2009 നമ്പർ ഉത്തരവ് പ്രകാരമുള്ളതും, KPR Act 184 പ്രകാരവും, ഓഫീസ് ഓർഡർ നമ്പർ പ്രകാരമുള്ളതുമായ ചുമതലകളും കർത്തവ്യങ്ങളും |
| 4 | അക്കൗണ്ടന്റ് | LSGD തീയതി 1/8/2009 ലെ 150/2009 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും |
| 5 | സീനിയർ ക്ലർക്ക് | പ്ലാൻ, വസ്തുനികുതി, പെർമിറ്റ്, സിവിൽ രജിസ്ട്രേഷൻ, പി.എഫ്, ക്യാഷ്ബുക്ക്, എസ്റ്റാബ്ലിഷ്മെന്റ്, ലൈസൻസ് സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും |
| 6 | ക്ലർക്ക് | നികുതി, പരാതികൾ, അന്വേഷണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വിവരാവകാശം, സേവനാവകാശം, പെൻഷൻ, കേസ്സുകൾ സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും |
| 7 | ഓഫീസ് അറ്റൻഡന്റ് | ഫയലുകൾ സൂക്ഷിക്കൽ, യോഗങ്ങളുടെ അറിയിപ്പ് നൽകൽ, നികുതി പിരിവ്, ഡെസ്പാച്ച് |
02 പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം
പദ്ധതികളുടെ ധനസ്രോതസ്സുകൾ: വിവിധ സർക്കാരുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതങ്ങൾ, തനത് ഫണ്ട്, മറ്റ് ധനസ്രോതസ്സുകൾ എന്നിവ ഉൾപ്പെടുന്നു.
01
പദ്ധതി വിഹിതം
ജനറൽ
02
പദ്ധതി വിഹിതം
SCP
03
ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്
04
K.L.G.S.D.P
05
കേന്ദ്ര ഫണ്ടുകൾ
MGNREGS, Anganwadi Nutrition etc.
06
ജില്ലാ പഞ്ചായത്ത്
07
ബ്ലോക്ക് പഞ്ചായത്ത്
08
ശുചിത്വ മിഷൻ
09
മെയിന്റനൻസ് ഫണ്ട്
റോഡ് / റോഡേതര
10
തനത് ഫണ്ട്
നികുതി / നികുതിയേതര ഫണ്ടുകൾ
11
ജനറൽ പർപ്പസ് ഫണ്ട്
12
CSR ഫണ്ടുകൾ
13
വ്യക്തിഗത സഹായ ഫണ്ട്
14
ബാങ്ക് ലോൺ
ഭവന നിർമ്മാണം
15
എം.പി / എം.എൽ.എ ഫണ്ടുകൾ
16
കേരള ബഡ്ജറ്റ് വകയിരുത്തലുകൾ
03 കേരള സർക്കാറിന്റെ തദ്ദേശസ്വയം ഭരണ വകുപ്പിൽ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികൾ
01
ലൈഫ് ഭവന പദ്ധതി
ഭവനരഹിതരായ അർഹരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ലഭ്യമാക്കുന്നതിനുള്ള പദ്ധതി.
02
ആശ്രയ
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന അത്യന്തം പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി.
03
പി എം എ വൈ ഗ്രാമീൺ
ഗ്രാമപ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവർക്കും വീട് നൽകുന്ന പദ്ധതി.
04
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 100 ദിവസത്തെ തൊഴിൽ നൽകുന്നു.
05
സാമൂഹ്യസുരക്ഷാ പെൻഷനുകൾ
അർഹരായ ഗുണഭോക്താക്കൾക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ആനുകൂല്യങ്ങൾ.
06
തൊഴിൽ രഹിത വേതനം
അർഹരായ തൊഴിൽരഹിതർക്ക് ലഭ്യമാക്കുന്ന സാമ്പത്തിക സഹായം.
07
സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായം
08
പട്ടികജാതി വിവാഹധനസഹായം
09
ഭവന പുനരുദ്ധാരണ സഹായം
10
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
11
വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ
12
പ്രസിഡന്റ് - അടിയന്തിര ധനസഹായ ആനുകൂല്യങ്ങൾ
4. വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി
കാലാകാലങ്ങളിൽ കേരള സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മാർഗ്ഗനിർദ്ദേശങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. വിവിധ പദ്ധതികളുടെ യോഗ്യത, ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെട്ട മാർഗ്ഗരേഖകൾ പരിശോധിക്കുക.