ജല ബഡ്ജറ്റ്
ജലസുരക്ഷയിലേക്ക് കാൽവെച്ച് നമ്മൾ
കോട്ടുകാല് ഗ്രാമ പഞ്ചായത്തി ജല ബജറ്റ് പ്രസിദ്ധീകരിച്ചു
വേനൽക്കാലത്തെ ജലക്ഷാമം ലഘൂകരിക്കുന്നതിനും പഞ്ചായത്തിലെ ജലസ്രോതസ്സുകൾ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുമായി നവകേരളം കർമ്മപദ്ധതി 2 / ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'ജല ബജറ്റ്' (Water Budget) പ്രസിദ്ധീകരിച്ചു.
ഒരു പ്രദേശത്ത് ഒരു വർഷത്തിൽ ലഭ്യമാകുന്ന ഉപരിതല-ഭൂഗർഭ ജലത്തിന്റെയും, അവിടെയുള്ള വിവിധ ആവശ്യങ്ങൾക്കായി (ഗാർഹികം, കൃഷി, മൃഗസംരക്ഷണം, വാണിജ്യം) ഉപയോഗിക്കുന്ന ജലത്തിന്റെയും ശാസ്ത്രീയമായ കണക്കെടുപ്പാണ് ജല ബജറ്റ്. CWRDM വികസിപ്പിച്ചെടുത്ത രീതിശാസ്ത്രം അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ജല ബജറ്റ് പ്രകാശനം💧 നമ്മുടെ പഞ്ചായത്തിന്റെ ജല കണക്കുകൾ ഒറ്റനോട്ടത്തിൽ
വാർഷിക ജലലഭ്യത
11010815.57
ദശലക്ഷം ലിറ്റർ
വാർഷിക ആവശ്യകത
12629631.53
ദശലക്ഷം ലിറ്റർ
അന്തിമ അവസ്ഥ
1618815.965
സുസ്ഥിര ജലവിനിയോഗം
പ്രധാന ലക്ഷ്യങ്ങൾ
- 💧 കുടിവെള്ള ക്ഷാമത്തിന് പരിഹാരം: വേനൽക്കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക.
- 💧 ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്: തോടുകൾ, കുളങ്ങൾ, ചിറകൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയും ജനപങ്കാളിത്തവും വഴി വൃത്തിയാക്കുക.
- 💧 ഭൂഗർഭ ജല പുനരുജ്ജീവനം: ഗാർഹിക തലത്തിൽ കിണർ റീചാർജിംഗും മഴവെള്ള സംഭരണവും നിർബന്ധമാക്കുക.
- 💧 കൃഷി ആവശ്യങ്ങൾ: കർഷകർക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തു നൽകുക.
"ജലം അമൃതമാണ്; അത് അളന്നറിഞ്ഞ് സംരക്ഷിക്കാം, വരുംതലമുറയ്ക്കായി കരുതിവെക്കാം."
സെക്രട്ടറി / പ്രസിഡന്റ്
കോട്ടുകാല് ഗ്രാമ പഞ്ചായത്ത്