അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ജാഗ്രതാ സമിതി

ജാഗ്രത സമിതി

ജാഗ്രത സമിതി

കേരളത്തിലെ തദ്ദേശസ്വയംഭരണ തലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും, അവകാശസംരക്ഷണത്തിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ സംവിധാനമാണ് ജാഗ്രത സമിതി (Jagratha Samithi).

ജാഗ്രത സമിതി

പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ പ്രവർത്തിക്കുന്ന രീതിയിലാണ് ഇതിന്റെ ഘടന. കുടുംബങ്ങളിൽ അനുഭവിക്കുന്ന അതിക്രമങ്ങൾക്കും മറ്റ് വേട്ടയാടലുകൾക്കും എതിരെ സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിൽ നീതി ഉറപ്പാക്കാനും പരാതികൾ സ്വീകരിക്കാനും അവർക്ക് സംരക്ഷണം ഉറപ്പാക്കാനും പൂർണ്ണമായി സഹായിക്കുന്നു.

ലക്ഷ്യങ്ങൾ
  • സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക.
  • അതിക്രമങ്ങൾ തടയുകയും പ്രതിരോധിക്കുകയും ചെയ്യുക.
  • നിയമ സഹായവും കൗൺസിലിംഗും ലഭ്യമാക്കുക.
  • സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക.
ജാഗ്രത സമിതിയുടെ ഘടന (പഞ്ചായത്ത് തലം)
ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
കൺവീനർവനിതാ ശിശു വികസന ഓഫീസർ
ജോ. കൺവീനർഗ്രാമപഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾ
  • ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
  • ഹെഡ് കോൺസ്റ്റബിൾ (CI) / സബ് ഇൻസ്പെക്ടർ (SI)
  • താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധി (അഭിഭാഷകൻ)
  • എസ്.സി / എസ്.ടി വികസന വകുപ്പിൽ നിന്നുള്ള ഒരു വനിതാ പ്രതിനിധി
  • മെഡിക്കൽ ഓഫീസർ
  • കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ
  • വനിതാ സംഘടനയിൽ നിന്ന് കൗൺസിലിംഗിൽ പ്രവീണ്യമുള്ള പ്രദേശവാസി

പഞ്ചായത്ത് തലത്തിന് പുറമെ, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിലും വാർഡ് തല ജാഗ്രത സമിതികളും പ്രവർത്തിച്ചു വരുന്നുണ്ട്.

പ്രധാന ചുമതലകളും അധികാരങ്ങളും

പരാതികൾ പരിഹരിക്കുക

സ്ത്രീധന പീഡനം, ഗാർഹിക പീഡനം, സ്ത്രീകളുടെ അവകാശലംഘനം, തൊഴിലിടങ്ങളിലെ പീഡനം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയവയിൽ വരുന്ന പരാതികൾ സ്വീകരിച്ച് പരിശോധന നടത്തുക.

നിയമ സഹായം

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായവും കൗൺസിലിംഗും ലഭ്യമാക്കുക.

കേസ് റഫർ ചെയ്യുക

ഗുരുതരമായ കേസുകൾ പോലീസിനോ, കോടതിക്കോ, സംസ്ഥാന വനിതാ കമ്മീഷനോ കൈമാറുക.

ബോധവൽക്കരണം

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, നിയമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.

അതിക്രമങ്ങൾ തടയുക

ബാലവിവാഹം, പെൺഭ്രൂണഹത്യ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരെ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കുക.