അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ഓപ്പറേഷന്‍ തൂഫാന്‍ 2.0

കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്

OPERATION TOOFAN 2.0

THE NARCO HUNT
കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് ! ഓപ്പറേഷൻ തൂഫാൻ 2.0-ൽ കോട്ടുകാല്‍ പഞ്ചായത്തും സജീവമായി കൈകോര്‍ക്കുന്നു .

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രത്യേക കാമ്പയിൻ പ്രവർത്തനം സംഘടിപ്പിക്കുകയും, എല്ലാ വാർഡുകളിലും ശക്തമായ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും ..

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുഴുവൻ നീളുന്ന ലഹരിവിരുദ്ധ ജനകീയ പ്രവര്‍ത്തനങ്ങളാണ് കോട്ടുകാല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്നത് .

പ്രധാന സവിശേഷതകൾ & പങ്കാളിത്തം
🎈
വാർഡിലെ വോളണ്ടിയർമാർ
തൂഫാൻ പ്രവർത്തനങ്ങളിൽ വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ വോളണ്ടിയർമാരുടെ പ്രവർത്തനം ഉറപ്പാക്കും.
👥
വിപുലമായ പങ്കാളിത്തം
ഗ്രാമസഭകൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ, കുടുംബശ്രീ പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജന സംഘടനകൾ എന്നിവരുടെ പങ്കാളിത്തം.
📍
ഹോട്ട്സ്പോട്ട് കണ്ടെത്തൽ
ലഹരി വിൽപന, ഉപയോഗം എന്നിവ നടക്കുന്ന ഇടങ്ങൾ കണ്ടെത്തി പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മുൻകൈയെടുക്കും.
🏫
തൂഫാൻ ക്ലബ്ബുകൾ
പഞ്ചായത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗഹൃദ ക്ലബ്ബുകൾ ഉൾപ്പെടുത്തി 'തൂഫാൻ ബാലസഭ ക്ലബ്ബുകൾ' രൂപീകരിച്ച് പ്രവർത്തിക്കും.
പുനരധിവാസവും തുടർപരിപാലനവും
  • ലഹരിക്കടിമപ്പെട്ടവർക്ക് കൗൺസിലിംഗ്, ചികിത്സ എന്നിവ നൽകാൻ സഹായം, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കി പുനരധിവാസ സൗകര്യമൊരുക്കാൻ പഞ്ചായത്ത് വഴിയൊരുക്കും.
  • കുടുംബശ്രീ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളുടെ സഹകരണത്തോടെ ചികിത്സാ കേന്ദ്രങ്ങളും പ്രത്യേക സഹായ ഗ്രൂപ്പുകളും കണ്ടെത്താം.
  • സ്വയംതൊഴിൽ, പരിശീലന സംരംഭങ്ങൾ, സബ്സിഡി സഹായങ്ങൾ എന്നിവയുള്ള തൂഫാൻ പദ്ധതികൾ സ്കീമുകൾ വഴി ഉറപ്പാക്കും.
  • ലഹരിയിൽ നിന്നും മുക്തരായവർക്ക് കൗൺസിലിംഗ് നൽകാൻ തൂഫാൻ കൗൺസിലിംഗ് സെന്ററുകൾ തയ്യാറാക്കും.
ഒരു വർഷത്തെ പ്രവർത്തന കലണ്ടർ
നവംബർ-ഡിസംബർ
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബാലസഭ സമഗ്ര സർവേ, ബോധവൽക്കരണ കാമ്പയിൻ.
ജനുവരി-ഫെബ്രുവരി
ഹോട്ട്സ്പോട്ട് കണ്ടെത്തലും മാപ്പിംഗും, വിദ്യാലയങ്ങളിൽ പ്രതിജ്ഞ, കൗൺസിലിംഗ് ക്ലാസുകൾ.
മാർച്ച്-ഏപ്രിൽ
പഞ്ചായത്ത് തല കായിക വിനോദ മത്സരങ്ങൾ, ലഹരിമുക്ത ദിനാചരണങ്ങൾ.
മേയ്-ജൂൺ
കുടുംബശ്രീ വാർഷിക അവലോകനം, സർവേ അപ്ഡേഷൻ, തുടർപ്രവർത്തനങ്ങൾ വിലയിരുത്തൽ.

തൂഫാന്‍ 2.0 കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത്