ഓപ്പറേഷന് തൂഫാന് 2.0
കോട്ടുകാല് ഗ്രാമപ്പഞ്ചായത്
OPERATION TOOFAN 2.0
THE NARCO HUNT
കോട്ടുകാല് ഗ്രാമപഞ്ചായത്ത് ! ഓപ്പറേഷൻ തൂഫാൻ 2.0-ൽ കോട്ടുകാല് പഞ്ചായത്തും സജീവമായി കൈകോര്ക്കുന്നു .
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രത്യേക കാമ്പയിൻ പ്രവർത്തനം സംഘടിപ്പിക്കുകയും, എല്ലാ വാർഡുകളിലും ശക്തമായ ജാഗ്രതാ സമിതികള് രൂപീകരിക്കും ..
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുഴുവൻ നീളുന്ന ലഹരിവിരുദ്ധ ജനകീയ പ്രവര്ത്തനങ്ങളാണ് കോട്ടുകാല് പഞ്ചായത്തില് നടപ്പിലാക്കുന്നത് .
പ്രധാന സവിശേഷതകൾ & പങ്കാളിത്തം
വാർഡിലെ വോളണ്ടിയർമാർ
തൂഫാൻ പ്രവർത്തനങ്ങളിൽ വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ വോളണ്ടിയർമാരുടെ പ്രവർത്തനം ഉറപ്പാക്കും.
വിപുലമായ പങ്കാളിത്തം
ഗ്രാമസഭകൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ, കുടുംബശ്രീ പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജന സംഘടനകൾ എന്നിവരുടെ പങ്കാളിത്തം.
ഹോട്ട്സ്പോട്ട് കണ്ടെത്തൽ
ലഹരി വിൽപന, ഉപയോഗം എന്നിവ നടക്കുന്ന ഇടങ്ങൾ കണ്ടെത്തി പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മുൻകൈയെടുക്കും.
തൂഫാൻ ക്ലബ്ബുകൾ
പഞ്ചായത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗഹൃദ ക്ലബ്ബുകൾ ഉൾപ്പെടുത്തി 'തൂഫാൻ ബാലസഭ ക്ലബ്ബുകൾ' രൂപീകരിച്ച് പ്രവർത്തിക്കും.
പുനരധിവാസവും തുടർപരിപാലനവും
- ലഹരിക്കടിമപ്പെട്ടവർക്ക് കൗൺസിലിംഗ്, ചികിത്സ എന്നിവ നൽകാൻ സഹായം, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കി പുനരധിവാസ സൗകര്യമൊരുക്കാൻ പഞ്ചായത്ത് വഴിയൊരുക്കും.
- കുടുംബശ്രീ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളുടെ സഹകരണത്തോടെ ചികിത്സാ കേന്ദ്രങ്ങളും പ്രത്യേക സഹായ ഗ്രൂപ്പുകളും കണ്ടെത്താം.
- സ്വയംതൊഴിൽ, പരിശീലന സംരംഭങ്ങൾ, സബ്സിഡി സഹായങ്ങൾ എന്നിവയുള്ള തൂഫാൻ പദ്ധതികൾ സ്കീമുകൾ വഴി ഉറപ്പാക്കും.
- ലഹരിയിൽ നിന്നും മുക്തരായവർക്ക് കൗൺസിലിംഗ് നൽകാൻ തൂഫാൻ കൗൺസിലിംഗ് സെന്ററുകൾ തയ്യാറാക്കും.
ഒരു വർഷത്തെ പ്രവർത്തന കലണ്ടർ
നവംബർ-ഡിസംബർ
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബാലസഭ സമഗ്ര സർവേ, ബോധവൽക്കരണ കാമ്പയിൻ.
ജനുവരി-ഫെബ്രുവരി
ഹോട്ട്സ്പോട്ട് കണ്ടെത്തലും മാപ്പിംഗും, വിദ്യാലയങ്ങളിൽ പ്രതിജ്ഞ, കൗൺസിലിംഗ് ക്ലാസുകൾ.
മാർച്ച്-ഏപ്രിൽ
പഞ്ചായത്ത് തല കായിക വിനോദ മത്സരങ്ങൾ, ലഹരിമുക്ത ദിനാചരണങ്ങൾ.
മേയ്-ജൂൺ
കുടുംബശ്രീ വാർഷിക അവലോകനം, സർവേ അപ്ഡേഷൻ, തുടർപ്രവർത്തനങ്ങൾ വിലയിരുത്തൽ.