അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ആശുപത്രി മാനേജ്‌മെന്‍റ് കമ്മറ്റി (HMC)

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (HMC)

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (HMC)

ആശുപത്രികളുടെ കാര്യക്ഷമമായ നടത്തിപ്പിനും വികസനത്തിനുമായി പ്രവർത്തിക്കുന്ന സമിതി

എല്ലാ വിഭാ​ഗങ്ങളിലും ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് വേണ്ടി 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 173A പ്രകാരവും 2010 ലെ കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിങ് കമ്മിറ്റികൾ) ചട്ടങ്ങൾ പ്രകാരവും പഞ്ചായത്തുകളുടെ ചുമതലയിലുള്ള ആശുപത്രികളിൽ ആശുപത്രി മാനേജിങ് കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നു.

പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുന്നതോടൊപ്പം എച്ച്.എം.സി യുടെ കാലാവധിയും അവസാനിക്കുന്നതാണ്. ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് പഞ്ചായത്ത് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത് ഒഴിവുകൾ നികത്തണം.

ആശുപത്രികളുടെ വികസനത്തിനും ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും എച്ച്.എം.സി ക്ക് അധികാരമുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരുകയും വരവ് ചെലവ് കണക്കുകളും രേഖകളും സൂക്ഷിക്കുകയും വേണം.

സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റിന് വിധേയമായാണ് കണക്കുകൾ പരിശോധിക്കപ്പെടുന്നത്.

 
ചെയർ പേഴ്സൺ

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

 
കൺവീനർ

മെഡിക്കൽ ഓഫീസർ

 
യോഗം

മൂന്ന് മാസത്തിലൊരിക്കൽ നിർബന്ധമായും യോഗം ചേരണം.

 
ഫണ്ട് പരിപാലനം

ചെയർ പേഴ്സന്റെയും മെമ്പർ സെക്രട്ടറിയുടെയും സംയുക്ത ബാങ്ക് അക്കൗണ്ട്.

അംഗങ്ങൾ
1
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ (വൈസ് ചെയർ പേഴ്സൺ)
2
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ
3
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ
4
പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗം
5
അസിസ്റ്റന്റ് / അസി. എക്സിക്യൂട്ടീവ് / എക്സിക്യൂട്ടീവ് എൻജിനീയർ (LSGD)
6
പ്രദേശത്തെ KSEB എൻജിനീയർ
7
പ്രദേശത്തെ KWA എൻജിനീയർ
8
പഞ്ചായത്ത് ഐകകണ്ഠ്യമായി നാമനിർദ്ദേശം ചെയ്യുന്ന 3 വ്യക്തികൾ
9
സ്ഥാപനത്തിലെ രണ്ടാമത്തെ മെഡിക്കൽ ഓഫീസർ
10
പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം
11
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
12
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
വോട്ടവകാശമില്ലാത്ത സ്ഥിരം ക്ഷണിതാക്കൾ
1
പ്രദേശത്തെ ബ്ലോക്ക് സഭ അംഗം
2
പ്രദേശത്തെ നിയമ സഭ അംഗം
3
ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധി
4
ദേശീയ കക്ഷി അല്ലെങ്കിലും നിയമസഭയിൽ പ്രാതിനിധ്യമുള്ളതായ കക്ഷികളുടെ ഓരോ പ്രതിനിധി
5
ജില്ലാ മെഡിക്കൽ ഓഫീസർ
6
ആശുപത്രി സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ