അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ജല ബഡ്ജറ്റ്

 ജലസുരക്ഷയിലേക്ക് കാൽവെച്ച് നമ്മൾ

കോട്ടുകാല്‍ ഗ്രാമ പഞ്ചായത്തി ജല ബജറ്റ് പ്രസിദ്ധീകരിച്ചു

വേനൽക്കാലത്തെ ജലക്ഷാമം ലഘൂകരിക്കുന്നതിനും പഞ്ചായത്തിലെ ജലസ്രോതസ്സുകൾ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുമായി നവകേരളം കർമ്മപദ്ധതി 2 / ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'ജല ബജറ്റ്' (Water Budget) പ്രസിദ്ധീകരിച്ചു.

ഒരു പ്രദേശത്ത് ഒരു വർഷത്തിൽ ലഭ്യമാകുന്ന ഉപരിതല-ഭൂഗർഭ ജലത്തിന്റെയും, അവിടെയുള്ള വിവിധ ആവശ്യങ്ങൾക്കായി (ഗാർഹികം, കൃഷി, മൃഗസംരക്ഷണം, വാണിജ്യം) ഉപയോഗിക്കുന്ന ജലത്തിന്റെയും ശാസ്ത്രീയമായ കണക്കെടുപ്പാണ് ജല ബജറ്റ്. CWRDM വികസിപ്പിച്ചെടുത്ത രീതിശാസ്ത്രം അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

Jala Budget Release ജല ബജറ്റ് പ്രകാശനം

💧 നമ്മുടെ പഞ്ചായത്തിന്റെ ജല കണക്കുകൾ ഒറ്റനോട്ടത്തിൽ

വാർഷിക ജലലഭ്യത

11010815.57

ദശലക്ഷം ലിറ്റർ

വാർഷിക ആവശ്യകത

12629631.53

ദശലക്ഷം ലിറ്റർ

അന്തിമ അവസ്ഥ

1618815.965

സുസ്ഥിര ജലവിനിയോഗം

Water Conservation Activities

പ്രധാന ലക്ഷ്യങ്ങൾ

  • 💧 കുടിവെള്ള ക്ഷാമത്തിന് പരിഹാരം: വേനൽക്കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക.
  • 💧 ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്: തോടുകൾ, കുളങ്ങൾ, ചിറകൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയും ജനപങ്കാളിത്തവും വഴി വൃത്തിയാക്കുക.
  • 💧 ഭൂഗർഭ ജല പുനരുജ്ജീവനം: ഗാർഹിക തലത്തിൽ കിണർ റീചാർജിംഗും മഴവെള്ള സംഭരണവും നിർബന്ധമാക്കുക.
  • 💧 കൃഷി ആവശ്യങ്ങൾ: കർഷകർക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തു നൽകുക.
"ജലം അമൃതമാണ്; അത് അളന്നറിഞ്ഞ് സംരക്ഷിക്കാം, വരുംതലമുറയ്ക്കായി കരുതിവെക്കാം."
പൂർണ്ണമായ ജല ബജറ്റ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാം

 ജല ബജറ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (PDF) 

സെക്രട്ടറി / പ്രസിഡന്റ്

കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത്

Water Budget